കേരള ബാങ്കിന്റെ അംഗങ്ങളായ പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾക്കും അർബൻ സഹകരണ ബാങ്കുകൾക്കും അവാർഡ് നൽകും. ഒരു ലക്ഷം രൂപയും സർട്ടിഫിക്കറ്റും ഫലകവുമാണ് സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനത്തെത്തുന്ന കാർഷിക വായ്പാ സഹകരണ സംഘത്തിനും അർബൻ ബാങ്കിനും ലഭിക്കുന്നത്.  75,000 രൂപയും സർട്ടിഫിക്കറ്റും, 50,000 രൂപയും സർട്ടിഫിക്കറ്റുമാണ് രണ്ടും, മൂന്നും സ്ഥാനക്കാർക്കുള്ളത്.

സാമൂഹികവും, സാമ്പത്തികവുമായ മേഖലകളിൽ കഴിഞ്ഞ വർഷം സംഘങ്ങൾ നടത്തിയ പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിലാണ് അവാർഡ് നിശ്ചയിക്കുന്നത്. കേരള ബാങ്കിലെ ഏര്യാ മാനേജർ ശുപാർശ ചെയ്യുന്ന അപേക്ഷകൾ ജില്ലാ തലത്തിലും റീജിയണൽ തലത്തിലും വിലയിരുത്തിയാണ് കേരളത്തിലെ 1500 ൽ അധികം വരുന്ന സംഘങ്ങളിൽ നിന്ന് വിജയികളെ കണ്ടെത്തുന്നത്.  കൊല്ലം കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്കിനാണ് കഴിഞ്ഞ വർഷത്തെ മികച്ച സംഘത്തിനുള്ള അവാർഡ് സംസ്ഥാനതലത്തിൽ ലഭിച്ചത്.