കെട്ടിടനിര്‍മാണ തൊഴിലാളിക്ഷേമ സെസ്സ് നിയമപ്രകാരമുള്ള കുടിശ്ശിക പിരിച്ചെടുക്കൽ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട അദാലത്ത് നീട്ടിയതായി ജില്ലാ ലേബർ ഓഫീസർ അറിയിച്ചു. അദാലത്ത് നടക്കുന്നത് സിവിൽ സ്റ്റേഷൻ പ്രവർത്തിക്കുന്ന ജില്ലാ ലേബർ ഓഫീസറുടെ കാര്യാലയത്തിലും, കൊച്ചി ഡെപ്യൂട്ടി ലേബർ ഓഫീസറുടെ കാര്യാലയത്തിലുമാണ്. അദാലത്തിൽ റസിഡൻഷ്യൽ കെട്ടിടങ്ങളുടെ അസസ്മെന്റ് നോട്ടീസ്, കാരണം കാണിക്കൽ നോട്ടീസ് എന്നിവയിൽ പൂർണമായും പലിശ ഇളവും, വാണിജ്യ കെട്ടിടങ്ങൾക്ക് 50% പലിശ ഇളവും അനുവദിക്കുന്നതാണ്. കൂടാതെ റവന്യൂ റിക്കവറിയായ കേസുകളിൽ ഗാര്‍ഹിക കെട്ടിടങ്ങള്‍ക്ക് പലിശ പൂര്‍ണ്ണമായി ഒഴിവാക്കുന്നതിനും വാണിജ്യ കെട്ടിടങ്ങൾക്ക് 50 ശതമാനം ഇളവ് അനുവദിക്കുന്നതിനും ഉത്തരവായിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 0484 2423110.