പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്തിന്റെ മഹാത്മാ മോഡല്‍ ബഡ്‌സ് സ്‌കൂളില്‍ ഡ്രൈവറുടെ ഒഴിവുണ്ട്. അഭിമുഖം ഡിസംബര്‍ 17 ന് രാവിലെ 10.30 ന് പഞ്ചായത്ത് ഓഫീസില്‍. ഹെവി പാസഞ്ചര്‍ വാഹന ഡ്രൈവിങ്ങ് ലൈസന്‍സും സാധുവായ ബാഡ്ജും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. യോഗ്യരായവര്‍ അസല്‍ രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 04672 234030.
