ബാങ്ക് വായ്പയെടുത്ത് റവന്യു റിക്കവറി നേരിടുന്നവര്‍ക്കായി ഡിസംബര്‍ 22 വരെ ജില്ലയിലെ വില്ലേജ് ഓഫീസുകളില്‍ ബാങ്ക് ലോണ്‍ അദാലത്ത് സംഘടിപ്പിക്കും. ബാങ്ക് അധികൃതരുമായി നേരില്‍ സംസാരിച്ച് തുകയില്‍ ഇളവ് വരുത്തി റവന്യു റിക്കവികളില്‍ നിന്ന് ആശ്വാസം നേടാനുള്ള അവസരമുണ്ടാകും. ചരക്ക് സേവന നികുതി, മോട്ടോര്‍ വാഹന വകുപ്പ്, ലേബര്‍ വകുപ്പ്, ബി.എസ്.എന്‍.എല്‍, കെ.എസ്. ഇ.ബി എന്നീ വകുപ്പുകളുടെ റവന്യു റിക്കവറി നേരിടുന്നവര്‍ക്കും ആ അവസരം പ്രയോജനപ്പെടുത്താം. വിശദവിവരങ്ങള്‍ അതത് വില്ലേജ് ഓഫീസുകളില്‍ ലഭ്യമാണ്. ബാങ്ക് ലോണ്‍ അദാലത്തിന്റെ സമയക്രമം: (തിയതി, സമയം, വില്ലേജ്, സ്ഥലം, എന്ന ക്രമത്തില്‍)

ഡിസംബര്‍ 15 ന് രാവിലെ 11 ന്:

പാടി, ബദിയഡുക്ക,നീര്‍ച്ചാല്‍ ബേള വില്ലേജുകളിലുള്ളവരുടെ അദാലത്ത് ബദിയഡുക്ക വില്ലേജ് ഓഫീസില്‍ നടക്കും.
പെരിയ, പുല്ലൂര്‍ വില്ലേജുകളുടെ അദാലത്ത് പെരിയ വില്ലേജ് ഓഫീസില്‍ നടക്കും.
നീലേശ്വരം, പേരോല്‍ വില്ലേജുകളുടെ അദാലത്ത് നീലേശ്വരം വില്ലേജ് ഓഫീസില്‍ നടക്കും.
ബാഡൂര്‍, ഷേണി, പഡ്രെ, എന്‍മകജെ, കാട്ടുകുക്കെ വില്ലേജുകളുടെ അദാലത്ത് എന്‍മകജെ വില്ലേജ് ഓഫീസില്‍.
കരിന്തളം, കിനാനൂര്‍, പരപ്പ വില്ലേജുകളുടെ അദാലത്ത് പരപ്പ വില്ലേജ് ഓഫീസില്‍.


ഡിസംബര്‍ 18 ന് രാവിലെ 11 ന്:

ആദൂര്‍, ദേലംപാടി, അഡൂര്‍, നെട്ടണിഗെ, കുമ്പഡാജെ വില്ലേജുകളുടെ അദാലത്ത് ആദൂര്‍ വില്ലേജ് ഓഫീസില്‍.
പിലിക്കോട്, കൊടക്കാട് വില്ലേജുകളുടെ അദാലത്ത് പിലിക്കോട് വില്ലേജ് ഓഫീസില്‍.
ഹോസ്ദുര്‍ഗ്, ബെല്ല, കാഞ്ഞങ്ങാട്, പുതുക്കൈ വില്ലേജുകളുടെ അദാലത്ത് ഹോസ്ദുര്‍ഗ് താലൂക്ക് ഓഫീസില്‍
പൈവളിഗെ, ബായാര്‍ വില്ലേജുകളുടെ അദാലത്ത് പൈവളിഗെ വില്ലേജ് ഓഫീസില്‍.
ഭീമനടി, വെസ്റ്റ് എളേരി വില്ലേജുകളുടെ അദാലത്ത് ഭീമനടി വില്ലേജ് ഓഫീസില്‍.


ഡിസംബര്‍ 21 ന് രാവിലെ 11 ന്:

കരിവേടകം, കുറ്റിക്കോല്‍ ബന്തടുക്ക വില്ലേജുകളുടെ അദാലത്ത് കരിവേടകം വില്ലേജ് ഓഫീസില്‍.
അജാനൂര്‍, ചിത്താരി വില്ലേജുകളുടെ അദാലത്ത് അജാനൂര്‍ വില്ലേജ് ഓഫീസില്‍.
കയ്യൂര്‍, ക്ലായിക്കോട്, ചീമേനി വില്ലേജുകളുടെ അദാലത്ത് കയ്യൂര്‍ വില്ലേജ് ഓഫീസില്‍.
മീഞ്ച, കൊട്‌ലമൊഗറു, വോര്‍ക്കാടി, കടമ്പാര്‍ വില്ലേജുകളുടെ അദാലത്ത് വോര്‍ക്കാടി വില്ലേജ് ഓഫീസില്‍.
ചിറ്റാരിക്കാല്‍, പാലാവയല്‍ വില്ലേജുകളുടെ അദാലത്ത് ചിറ്റാരിക്കാല്‍ വില്ലേജ് ഓഫീസില്‍.


ഡിസംബര്‍ 22 ന് രാവിലെ 11 ന്:

ബേഡഡുക്ക, കൊളത്തൂര്‍, മുന്നാട് വില്ലേജുകളുടെ അദാലത്ത് ബേഡഡുക്ക വില്ലേജ് ഓഫീസില്‍.
മടിക്കൈ, അമ്പലത്തറ വില്ലേജുകളുടെ അദാലത്ത് അമ്പലത്തറ വില്ലേജ് ഓഫീസില്‍.
ഉദിനൂര്‍, പടന്ന, വലിയപറമ്പ വില്ലേജുകളുടെ അദാലത്ത് പടന്ന വില്ലേജ് ഓഫീസില്‍.
കുഞ്ചത്തൂര്‍, ഹോസബെട്ടു വില്ലേജുകളുടെ അദാലത്ത് ഹോസബെട്ടു വില്ലേജ് ഓഫീസില്‍.
ബേളൂര്‍, കോടോത്ത്, തായന്നൂര്‍ വില്ലേജുകളുടെ അദാലത്ത് ബേളൂര്‍ വില്ലേജ് ഓഫീസില്‍.