സുല്‍ത്താന്‍ ബത്തേരി: നെന്മേനി പഞ്ചായത്ത് പരിധിയില്‍ ഗുരുതര പോഷണക്കുറവ് നേരിടുന്ന കുട്ടികള്‍ക്കായി മെഡിക്കല്‍ കേമ്പ് നടത്തി. ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന കേമ്പ് ഉപാദ്ധ്യക്ഷ മേരി ഉദ്ഘാടനം ചെയ്തു. വിവിധ അങ്കണവാടികളില്‍ നിന്നെത്തിയ നാല്‍പതോളം കുട്ടികളെ പരിശോധിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി. എം.എം. ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ഷാലി, സാബു കുഴിമാളം തുടങ്ങിയവര്‍ സംസാരിച്ചു. ചീരാല്‍ പി.എച്ച്.സിയിലെ ഡോ. കൃഷണപ്രിയ പരിശോധനയ്ക്കു നേതൃത്വം നല്‍കി.