ഇലന്തൂര്‍ ഗ്രാമപഞ്ചായത്തിലെ അതിദാരിദ്ര്യം നേരിടുന്ന കുടുംബങ്ങളെ കണ്ടെത്തുന്നതിനായി ഇലന്തൂര്‍ ഗവ. കോളജിലെ എന്‍.എസ്.എസ് വോളന്റീയര്‍ സ്വയംസന്നദ്ധരായി മുന്നോട്ട്. 13 വാര്‍ഡുകളിലായി 26 വിദ്യാര്‍ത്ഥികളാണ് സേവനം ചെയ്യുന്നത്. ഗ്രാമപഞ്ചായത്തില്‍ നടന്ന പരിശീലനത്തില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളും പങ്കെടുത്തു. ഗ്രാമപഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി മാത്യു ആമുഖ പ്രഭാഷണം നടത്തി.
സംസ്ഥാനത്ത് അപൂര്‍വ്വം ഗ്രാമപഞ്ചായത്തുകളില്‍ മാത്രമാണ് എന്‍.എസ്.എസിന്റെ സഹകരണത്തോടെ സര്‍വേ നടപടികല്‍ നടക്കുന്നത്. ഇന്ന്(16) മുതല്‍ വിവിധ വാര്‍ഡുകളില്‍ മൂന്നു തലത്തിലുള്ള ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകള്‍ ആരംഭിക്കുകയാണ്. തുടര്‍ന്ന് വാര്‍ഡ്തല ചുമതലയുള്ള ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ എന്യൂമറേഷന്‍ പ്രവത്തികള്‍ പൂര്‍ത്തിയാക്കും