കൊച്ചി: ജില്ലയില്‍ മൂവാറ്റുപുഴ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിന്റെ കീഴില്‍ ആലുവ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ എസ് ടി പ്രെമോട്ടറുടെ ഒഴിവുളള ഒരു തസ്തികയിലേക്ക് നിയമിക്കപ്പെടുന്നതിന് പട്ടികവര്‍ഗ യുവതീയുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ക്ഷേമ വികസന പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങള്‍ പട്ടികവര്‍ഗക്കാരില്‍ എത്തിക്കുന്നതിനും സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍, ഏ
ജന്‍സികള്‍ രുടങ്ങിയവര്‍ നടത്തുന്ന വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ പട്ടികവര്‍ഗ ഗുണഭോക്താക്കളില്‍ എത്തിക്കുന്നതിനും, സേവന സന്നദ്ധതയുളളവരും എട്ടാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുളള എഴുത്തും വായനയും അറിയാവുന്ന 25 നും 50 നും മധ്യേ പ്രായമുളള പട്ടികവര്‍ഗക്കാര്‍ക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്, മറ്റു യോഗ്യതകള്‍ എന്നിവ തെളിയിക്കുന്നതിനുളള സാക്ഷ്യപത്രങ്ങള്‍ സഹിതം ഇന്ന് (ഡിസംബര്‍ 16) രാവിലെ 11-ന് മൂവാറ്റുപുഴ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ നടത്തുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകണം. നിയമന കാലാവധി പരമാവധി ഒരു വര്‍ഷമായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം യാത്രാബത്ത ഉള്‍പ്പെടെ 13500 രൂപ ഹോണറേറിയത്തിന് അര്‍ഹത ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0485-2814957, 2970337.