50 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (ഡിസംബർ 15) 115 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 4 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 110 പേർ, ആരോഗ്യ പ്രവർത്തകനായ ഒരാൾ
എന്നിവർ ഉൾപ്പെടും.50 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 2902 പരിശോധന നടത്തിയതിലാണ് 115 പേർക്ക് രോഗം സ്ഥിരീകരിച്ചത്.3.96 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 24 പേർ

ഒറ്റപ്പാലം, പട്ടാമ്പി, ഷൊർണ്ണൂർ സ്വദേശികൾ 6 പേർ വീതം

കൊല്ലങ്കോട്, വടക്കഞ്ചേരി സ്വദേശികൾ 5 പേർ വീതം

ചിറ്റൂർ-തത്തമംഗലം, കരിമ്പുഴ, ഓങ്ങല്ലൂർ, ശ്രീകൃഷ്ണപുരം,
വാണിയംകുളം സ്വദേശികൾ 4 പേർ വീതം

നെന്മാറ സ്വദേശികൾ 3 പേർ

ആലത്തൂർ, ആനക്കര, മണ്ണാർക്കാട്,
കാരാകുറിശ്ശി, കൊപ്പം, കുത്തനൂർ,
ലക്കിടി പേരൂർ, മണ്ണൂർ, മാത്തൂർ, പുതുശ്ശേരി, തെങ്കര, വടകരപ്പതി, വടക്കഞ്ചേരി സ്വദേശികൾ 2 പേർ വീതം

അഗളി, ചളവറ, ചെർപ്പുളശ്ശേരി, എരിമയൂർ,
കണ്ണമ്പ്ര, കരിമ്പ, കിഴക്കഞ്ചേരി, കൊല്ലങ്കോട്, കോട്ടായി, കൊഴിഞ്ഞാമ്പാറ, മങ്കര, മുതുതല, നാഗലശ്ശേരി, പല്ലശ്ശന, പട്ടിത്തറ, പെരിങ്ങോട്ടുകുറിശ്ശി, പെരുവെമ്പ്, പിരായിരി, പുതുപ്പരിയാരം, തച്ചനാട്ടുകര, തേങ്കുറിശ്ശി, തിരുമിറ്റക്കോട്, വടവന്നൂർ, വല്ലപ്പുഴ സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 562 ആയി.