കേരള നിയമസഭയുടെ ‘കേരള ലേജിസ്ലേറ്റീവ് അസംബ്ലി മീഡിയ & പാർലമെന്ററി സ്റ്റഡി സെന്റർ’ (പാർലമെന്ററി സ്റ്റഡീസ്) ധകെ-ലാംപ്‌സ് (പിഎസ്)പ വിദൂര വിദ്യാഭ്യാസ സമ്പ്രദായത്തിൽ പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയെയും നടപടിക്രമങ്ങളെയും സംബന്ധിച്ച് നടത്തുന്ന ആറ് മാസത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പാർലമെന്ററി പ്രാക്ടീസ് & പ്രൊസീജ്യറിന്റെ എട്ടാം ബാച്ചിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കുന്നതിനുള്ള കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ഹയർ സെക്കന്ററി/ തത്തുല്യം. കോഴ്‌സിന് അപേക്ഷിക്കുന്നതിന് ഉയർന്ന പ്രായപരിധി ഇല്ല. റഗുലർ വിദ്യാർഥികളും ഉദ്യോഗസ്ഥരും ഉൾപ്പെടെ താൽപര്യമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോമും പ്രോസ്‌പെക്ടസും നിയമസഭയുടെ വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷാ ഫീസ് 100 രൂപ. പൂരിപ്പിച്ച അപേക്ഷകൾ ഡിസംബർ 31നകം ഡെപ്യൂട്ടി ഡയറക്ടർ, കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ & പാർലമെന്ററി സ്റ്റഡി സെന്റർ (പാർലമെന്ററി സ്റ്റഡീസ്), റൂം നമ്പർ 728, നിയമസഭാ മന്ദിരം, വികാസ് ഭവൻ. പി.ഒ, തിരുവനന്തപുരം- 695033 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 9496551719, 0471-2512662, 2453, 2670, വെബ്‌സൈറ്റ്: www.niyamasabha.org.