പോസ്റ്റ് ബേസിക് ബി.എസ്.സി നേഴ്സിംഗ് ഡിഗ്രി കോഴ്സിലേക്ക് അപേക്ഷിച്ചവരുടെ പ്രാഥമിക പരിശോധനയ്ക്കുശേഷമുള്ള സ്വീകാര്യമായ വ്യക്തിഗത അക്കാദമിക വിവരങ്ങൾ www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അപേക്ഷാർത്ഥികൾ വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് പരിശോധിക്കണം. ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ 19 നകം സമർപ്പിക്കണം. ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ അപ്ലോഡ് ചെയ്യാത്തവരുടെ ക്ലെയിം/അപേക്ഷ നിരസിക്കും. കൂടുതൽ വിവരങ്ങൾക്ക്:0471 2560363, 364.
