കൊല്ലം ലേബര്‍ കോടതിയില്‍ 1965 മുതല്‍ തീര്‍പ്പുകല്‍പ്പിക്കപ്പെട്ട കേസുകളുടെ റെക്കോര്‍ഡുകള്‍ ബന്ധപ്പെട്ട കക്ഷികള്‍ തിരികെ കൈപ്പറ്റാതെ ശേഷിക്കുന്നുണ്ട്. മതിയായ തിരിച്ചറിയല്‍ രേഖ സമര്‍പ്പിച്ച് ഏഴ് ദിവസത്തിനകം ഈ രേഖകള്‍ തിരികെ കൈപ്പറ്റണമെന്ന് ലേബര്‍ കോടതി പ്രിസൈഡിംഗ് ഓഫീസര്‍(ജില്ലാ ജഡ്ജി) അറിയിച്ചു. റെക്കോര്‍ഡുകള്‍ തിരികെ കൈപ്പറ്റാത്ത പക്ഷം നിയമാനുസൃതം ഡിസ്‌പോസ് ചെയ്ത് തുക ട്രഷറിയില്‍ നിക്ഷേപിക്കുന്നതാണ്.
