സുല്‍ത്താന്‍ ബത്തേരി: ജില്ലയിലെ ആദിവാസികളിലെ നിരക്ഷരത നിര്‍മ്മാര്‍ജനം ചെയ്യുന്നതിനായി വയനാട് ആദിവാസി സാക്ഷരതാ പദ്ധതിയുടെ ഭാഗമായി ബത്തേരി നഗരസഭ സംഘാടകസമിതി രൂപീകരിച്ചു. നഗരസഭയിലെ എട്ട് കോളനികളില്‍ സാക്ഷരതയും 11 കോളനികളില്‍ നലാം തരം തുല്യത ക്ലാസും ആരംഭിക്കാന്‍ തീരുമാനിച്ചു. സംഘാടക സമിതി രൂപീകരണത്തിന്റെ ഉദ്ഘാടനം നഗരസഭ അദ്ധ്യക്ഷന്‍ ടി.എല്‍. സാബു നിര്‍വ്വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷ വല്‍സ ജോസ് അദ്ധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷന്‍ ജില്ല കോര്‍ഡിനേറ്റര്‍ പി.എന്‍. ബാബു പദ്ധതി വിശദീകരിച്ചു. ഉപാദ്ധ്യക്ഷ ജിഷ ഷാജി, അംഗങ്ങളായ ഭാനു പുളിക്കല്‍, എന്‍.കെ. മാത്യു, എം.കെ. സാബു, വി.പി. ജോസ്, ഷൈലജ സോമന്‍, ബിന്ദു സുധീര്‍ ബാബു, ബാബു അബ്ദുറഹ്മാന്‍, ഗ്രാമീണ്‍ ബാങ്ക് മാനേജര്‍ ഷൈലേന്ദ്രബാബു, യൂണിയന്‍ ബാങ്ക് അസിസ്റ്റന്റ് മാനേജര്‍ അശ്വിന്‍ലാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പദ്ധതി നടത്തിപ്പിനായി നഗരസഭാ അദ്ധ്യക്ഷന്‍ ടി.എല്‍. സാബു (ചെയര്‍മാന്‍), വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ വത്സ ജോസ് (ജനറല്‍ കണ്‍വീനര്‍), അരവിന്ദന്‍ മങ്ങാട് (മുനിസിപ്പല്‍ കോ-ഓര്‍ഡിനേറ്റര്‍) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.