എറണാകുളം : കുടുംബശ്രീ ജില്ലാ മിഷൻ രൂപം നൽകിയ രണ്ടാമത്തെ വിനോദ സഞ്ചാര പദ്ധതിയായ “പാമ്പാക്കുട ഫാം ടൂറിസം ” പദ്ധതിയുടെ ഉദ്ഘാടനം നടത്തി.
പ്രാദേശിക ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തി പ്രാദേശിക സമ്പത്ത് വ്യവസ്ഥ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി.

പാമ്പാക്കുട പഞ്ചായത്തിലെ കാർഷിക മേഖലകളുടേയും അരീക്കൽ വെള്ളച്ചാട്ടം , കൊച്ചരിക്കൽ ഗുഹ തുടങ്ങിയ പ്രദേശങ്ങളുടേയും സൗന്ദര്യം ആസ്വദിക്കാനുള്ള അവസരത്തോടൊപ്പം കുടുംബശ്രീ അംഗങ്ങൾ തയ്യാറാക്കുന്ന സ്വാദിഷ്ടമായ ഭക്ഷണവും പദ്ധതിയുടെ പ്രത്യേകതയാണ്. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ രഞ്ജിനി എസ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും പാമ്പാക്കുട സി.ഡി.എസ് ചെയർ പേഴ്സണും സംരംഭകരും ചടങ്ങിൽ പങ്കെടുത്തു. ഗ്രീൻ ലാൻഡ് കുടുംബശ്രീ ഗ്രൂപ്പാണ് (7034291802 ) പദ്ധതി നടപ്പാക്കുന്നത്.