ജില്ലയിൽ രണ്ടു അന്താരാഷ്ട്ര യാത്രികർക്കും സമ്പർക്കത്തിൽ പെട്ട മറ്റുരണ്ടുപേർക്കും ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ അന്താരാഷ്ട്ര യാത്രികർ സ്വയം നിരീക്ഷണത്തിലിരിക്കേണ്ടതും ,ക്വാറന്റെയ്ൻ വ്യവസ്ഥകൾ കർശനമായി പാലിക്കേണ്ടതുമാണ്. ഹൈ റിസ്‌ക് രാജ്യമല്ലാത്ത കോങ്കോയില്‍ നിന്നും വന്നവ്യക്തിക്ക് ഒമിക്രോൺ സ്ഥിരീകരിക്കുകയുണ്ടായി. ഈ സാഹചര്യത്തിൽ ഒമിക്രോൺ റിപ്പോർട്ട് ചെയ്യാത്ത രാജ്യങ്ങളിൽ നിന്നും എത്തുന്നവരും സ്വയം നിരീക്ഷണത്തിലിരിക്കേണ്ടതും ക്വാറന്റെയ്ൻ വ്യവസ്ഥകൾ കർശനമായി പാലിക്കേണ്ടതുമാണ്. യാതൊരു കാരണവശാലും കുടുംബാംഗങ്ങളുമായോ, മറ്റുള്ളവരുമായോ , പൊതു ഇടങ്ങളിലോ ഇടപഴകരുത്. ക്വാറന്റെയ്ൻ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നതോടൊപ്പം തന്നെ അടിസ്ഥാന .പ്രതിരോധ മാർഗ്ഗങ്ങളായ മാസ്കും, കൈകളുടെ ശുചിത്വവും, സാമൂഹിക അകലവും കർശനമായി പാലിച്ചാൽ മാത്രമേ ഒമിക്രോൺ ഭീഷണിയെ ഫലപ്രദമായി നേരിടുവാൻ സാധിക്കുകയുള്ളു.സാധിക്കുകയുള്ളു.