കഴക്കൂട്ടം ഗവ. വനിതാ ഐ.ടി.ഐയില്‍ 2021-22 അധ്യയന വര്‍ഷത്തെ ഒഴിവുള്ള സീറ്റുകളിലേക്ക് ഡിസംബര്‍ 20 മുതല്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യതയും ജാതിയും തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ടി.സി, ഫീസ് എന്നിവ സഹിതം രക്ഷാകര്‍ത്താവിനോടൊപ്പം രാവിലെ 10 നും വൈകിട്ട് 4നും ഇടയില്‍ ഐ.ടി.ഐയില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് 9446183579, 9446272289.
