കേരള സംസ്ഥാന സിനിമ ഓപ്പറേറ്റർ പരീക്ഷാ ബോർഡ് നടത്തുന്ന സിനിമ ഓപ്പറേറ്റർ പരീക്ഷ 22,23 തീയതികളിൽ രാവിലെ 7 മുതൽ 10.30 വരെ തിരുവനന്തപുരം കലാഭവൻ തിയേറ്ററിൽ നടത്തും.  യോഗ്യരായ അപേക്ഷകർക്ക് ഹാൾടിക്കറ്റ് അയച്ചിട്ടുണ്ട്.  പരീക്ഷ സംബന്ധിച്ച വിവരങ്ങൾ www.ceikerala.gov.in ൽ ലഭ്യമാണ്.

ഹാൾടിക്കറ്റ് ലഭിക്കാത്തവർ പരീക്ഷാ ദിവസം തിരിച്ചറിയൽ രേഖകളും ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി പരീക്ഷാ കേന്ദ്രത്തിൽ പരീക്ഷാ സമയത്തിന് ഒരു മണിക്കൂർ മുമ്പ് ഹാജരാകണം.  വിശദവിവരങ്ങൾക്ക് തിരുവനന്തപുരം ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറുടെ കാര്യാലയവുമായി ബന്ധപ്പെടണം.  ഫോൺ: 0471-2331104, 2330291.