ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ സൈക്കോ സോഷ്യല്‍ സേവന പദ്ധതിയില്‍ ഒഴിവുള്ള കൗണ്‍സിലര്‍മാരുടെ തസ്തികയിലേക്കുള്ള അഭിമുഖം ഡിസംബര്‍ 20, 22, 23 തീയതികളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ കളക്ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. അപേക്ഷിച്ചവര്‍ക്ക് ഇമെയിലായും ഫോണിലും വിവരം അറിയിച്ചിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവര്‍ ഡിസംബര്‍ 18 ന് ഉച്ചയ്ക്ക് രണ്ടിനകം ജില്ല വനിത ശിശു വികസന ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04994-293060, 9946457202