ഫിഷറീസ് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമണ്‍ (സാഫ്) മുഖാന്തിരം തീരമൈത്രി പദ്ധതിയുടെ കീഴില്‍ സൂക്ഷ്മ തൊഴില്‍ സംരംഭങ്ങളുടെ യൂണിറ്റ് തുടങ്ങുന്നതിന് മത്സ്യത്തൊഴിലാളി വനിതകള്‍ അടങ്ങുന്ന സംഘങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. രണ്ടു മുതല്‍ അഞ്ചു പേര്‍ വരെയുള്ള വനിതകളുടെ സംഘമായിരിക്കണം. ഒരു സംഘത്തിന് പരമാവധി അഞ്ച് ലക്ഷം രൂപ വരെ പദ്ധതി ഗ്രാന്റായി അനുവദിക്കും. അപേക്ഷകര്‍ മത്സ്യബോര്‍ഡ് അംഗീകാരമുള്ള എഫ്.ഐ.എം.എസില്‍ ഉള്‍പ്പെടുന്നവരും ജില്ലയില്‍ സ്ഥിരതാമസക്കാരുമായിരിക്കണം.
പ്രായപരിധി 20 നും 40 നും മധ്യേ. വിധവകള്‍, ട്രാന്‍സ്ജെന്‍ഡര്‍, ഭിന്നശേഷിക്കാര്‍, ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ അമ്മമാര്‍ എന്നിവര്‍ക്ക് 50 വയസ്സുവരെ അപേക്ഷിക്കാം. അപേക്ഷ ഫോം സാഫിന്റെ കാസര്‍കോട് ജില്ലാ ഓഫീസിലും, കാഞ്ഞങ്ങാട്, ചെറുവത്തൂര്‍, തൃക്കരിപ്പൂര്‍, കാസര്‍കോട്, കുമ്പള എന്നീ മത്സ്യഭവനുകളിലും ലഭ്യമാണ്. ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷകള്‍ സാഫ്് ജില്ലാ ഓഫീസിലും ജില്ലയിലെ മത്സ്യ ഭവനുകളിലും ഡിസംബര്‍ 24 വരെ സ്വീകരിക്കും. ഫോണ്‍: 7306662170, 9645259674