കേരളാ സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലുള്ള ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് 26-ാമത് ബാച്ചിന്റെ ഉദ്ഘാടനം ഡിസംബര്‍ 18 ന് രാവിലെ 9.30ന് പുലിക്കുന്നിലെ ജില്ലാ ലൈബ്രറി ഹാളില്‍ നടക്കും. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി കെ മധു ഉദ്ഘാടനം ചെയ്യും. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ വി കുഞ്ഞിരാമന്‍ അധ്യക്ഷനായിരിക്കും.
