ജനകീയാസൂത്രണ പദ്ധതിയുടെ ഇരുപത്തിയഞ്ചാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി അന്നമനട പഞ്ചായത്ത് ശില്പശാല സംഘടിപ്പിച്ചു. മുൻ ധനകാര്യമന്ത്രി ടി എം തോമസ് ഐസക്ക് ശിൽപ്പശാലയുടെ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്തിന്റെ പ്രസിദ്ധീകരണമായ ഗ്രാമദർശനം മാഗസിന്റെ പുന:പ്രസിദ്ധീകരണ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. ജനകീയാസൂത്രണം ആരംഭിച്ച നാൾ മുതൽ ഇന്ന് വരെയുള്ള നേട്ടങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ജനാധിപത്യ വ്യവസ്ഥയിൽ ജനകീയാസൂത്രണ ത്തിന്റെ പങ്ക് വളരെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയുടെ ഭാഗമായി മുൻകാല ജനപ്രതിനിധികളെ മൊമെന്റോ നൽകി അദ്ദേഹം ആദരിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അഡ്വ.വി ആർ സുനിൽ കുമാർ എം എൽ എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൺ, വൈസ് പ്രസിഡന്റ് ഒ സി രവി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി വിനോദ്, വൈസ് പ്രസിഡന്റ് ടെസ്സി ടൈറ്റസ്, സ്ഥിരം സമിതി അംഗങ്ങളായ ടി കെ സതീശൻ, ബിന്ദു ജയൻ, കെ ഇ ഇക്ബാൽ തുടങ്ങിയവർ പങ്കെടുത്തു.