കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗിന്റെ തിരുവനന്തപുരം ഡിവിഷനില്‍ ഗവണ്‍മെന്റ് അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളില്‍ സീറ്റൊഴിവ്. ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്കിംഗ്, ഡിപ്ലോമ ഇന്‍ മള്‍ട്ടി മീഡിയ, ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് എന്നിവയിലാണ് ഒഴിവുകള്‍.

പട്ടികജാതി, പട്ടികവര്‍ഗ്ഗ, മറ്റ് അര്‍ഹവിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് സൗജന്യമാണ്. കൂടാതെ സ്‌റ്റൈപ്പന്റും ലഭിക്കും. ഒ.ബി.സി, എസ്.ഇ.ബി.സി, മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് സൗജന്യമായിരിക്കും.

അപേക്ഷകര്‍ വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം നേരിട്ട് ഹാജരാകണമെന്ന് മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു. വിലാസം-  കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയ്നിംഗ്, സിറ്റിസെന്റര്‍, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം-695024. ഫോണ്‍- 0471 2474720, 2467728. വെബ്സൈറ്റ്- www.captkerala.com.