സപ്ലൈക്കോയുടെ നേതൃത്വത്തില്‍ പാലക്കാട് സ്റ്റേഡിയം സ്റ്റാന്‍ഡ് പരിസരത്തുള്ള പീപ്പിള്‍സ് ബസാറില്‍ ക്രിസ്മസ് – പുതുവത്സര മേള തുടങ്ങി. മേളയുടെ ജില്ലാതല ഉദ്ഘാടനം വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു.
വിലക്കയറ്റസമയങ്ങളില്‍ വിപണിയില്‍ ഇടപെടുന്നതിനും ന്യായവിലയില്‍ അവശ്യസാധനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനും സപ്ലൈകോയ്ക്ക് കഴിയുന്നുണ്ടെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. കോവിഡ് കാലത്ത് ജനങ്ങള്‍ക്ക് ഭക്ഷണം ഉറപ്പാക്കാനായി അവശ്യസാധനങ്ങളടങ്ങിയ കിറ്റുകളുടെ വിതരണവും കമ്മ്യൂണിറ്റി കിച്ചണ്‍ സംവിധാനവും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയതായി മന്ത്രി ചൂണ്ടിക്കാട്ടി. ആവശ്യസാധനങ്ങള്‍ ന്യായ വിലയില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ജില്ലയിലെ മുഴുവന്‍ സപ്ലൈകോ കേന്ദ്രങ്ങളിലും മേളകള്‍ നടത്തുന്നത്.
പരിപാടിയില്‍ മുന്‍ എം.എല്‍.എ. ടി. കെ. നൗഷാദ് അധ്യക്ഷനായി. സപ്ലൈകോ റീജണല്‍ മാനേജര്‍ എം വി ശിവകാമി അമ്മാള്‍, അസിസ്റ്റന്റ് മാനേജര്‍ ജി. സുമ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ടി. സിദ്ധാര്‍ത്ഥന്‍, കെ. എം. ഹരിദാസ്, ശിവരാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.