എറണാകുളം: ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ അടുത്ത മാസം 8, 9 തീയതികളിൽ നടത്തുന്ന മെഗാ ജോബ് ഫെയർ ജീവിക – 2022 ലേക്ക് തൊഴിലന്വേഷകർക്ക് ഡിസംബർ 21 മുതൽ 31 വരെ രജിസ്റ്റർ ചെയ്യാവുന്നതാണ്. തൊഴിൽദാതാക്കൾക്ക് ഡിസംബർ 21വരെ രജിസ്റ്റർ ചെയ്യാം. ജോബ് ഫെയറിൽ സ്പോട്ട് രജിസ്ട്രേഷന് സൗകരം ഒരുക്കുമെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക്ക് അറിയിച്ചു.
മികച്ച ഉദ്യോഗാർത്ഥികളെ തേടുന്ന തൊഴിൽദാതാക്കൾക്ക് www.statejobportal.kerala.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് മേളയിൽ പങ്കാളികളാകാം. ജില്ലാഭരണകൂടം, ജില്ലാ പ്ലാനിംഗ് ഓഫീസ്, ജില്ല നൈപുണ്യവികസന കമ്മിറ്റി , എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസിന്റെ മേൽനോട്ടത്തിലാണ് തൃക്കാക്കര ഭാരത് മാതാ കോളേജിൽ മേള സംഘടിപ്പിക്കുന്നത്.
മെഗാ ജോബ് ഫെയറിൽ പങ്കാളികളാകാൻ താത്പര്യമുള്ളവർ കഴിയുന്നതും വേഗം രെജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം. അസാപ്പ്, എംപ്ലോയ്മെന്റ് ഓഫീസ്, വ്യവസായ വകുപ്പ്, കുടുംബശ്രീ എന്നിവ മുഖാന്തരം വിവിധ നൈപുണ്യ പരിശീലനങ്ങൾ ലഭിച്ചവർക്കും രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്തവർ തങ്ങൾക്ക് അനുവദിച്ച സമയത്ത് തന്നെ എത്തുവാൻ ശ്രദ്ധിക്കണം.
മെഗാ ജോബ് ഫെയറുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ആലോചനാ യോഗത്തിൽ ജില്ലാ വികസന കമ്മീഷണർ ഷിബു കെ. അബ്ദുൾ മജീദ്, ജില്ലാ പ്ലാനിംഗ് ഓഫീസർ അനിതാ ഏലിയാസ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ജോബ് ഫെയറുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 9207027267 എന്ന നമ്പറിൽ ബന്ധപ്പെടാം.
മെഗാ ജോബ് ഫെയർ ജീവിക- 2022: തൊഴിലന്വേഷകർക്ക് 30-ാം തീയതി വരെ രജിസ്റ്റർ ചെയ്യാം
Home /ജില്ലാ വാർത്തകൾ/എറണാകുളം/മെഗാ ജോബ് ഫെയർ ജീവിക- 2022: തൊഴിലന്വേഷകർക്ക് 30-ാം തീയതി വരെ രജിസ്റ്റർ ചെയ്യാം