ജില്ലയിലെ മുഴുവൻ അസംഘടിത തൊഴിലാളികളെയും ഇ ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ നടപടി സ്വീകരിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ യോഗം തീരുമാനിച്ചു.
ഈ മാസം 31 നകം മുഴുവൻ തൊഴിലാളികളെയും പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഇതിനായി തൊഴിൽ വകുപ്പും ക്ഷേമനിധി ബോർഡുകളും സംഘടിപ്പിക്കുന്ന ക്യാമ്പുകളിൽ ട്രേഡ് യൂണിയനുകൾ പരമാവധി തൊഴിലാളികളെ എത്തിക്കും.
ഇതിനു പുറമേ ട്രേഡ് യൂണിയനുകൾ ബൂത്ത് അടിസ്ഥാനത്തിൽ ക്യാമ്പുകൾ സംഘടിപ്പിച്ചും പ്രവർത്തകർ വീടുകൾ സന്ദർശിച്ചും രജിസ്ട്രേഷൻ ഊർജ്ജിതമാക്കും.

കാക്കനാട് സിവിൽ സ്റ്റേഷനിൽ ചേർന്ന യോഗത്തിൽ ജില്ലാ ലേബർ ഓഫീസർ പി.എം.ഫിറോസ് അധ്യക്ഷത വഹിച്ചു. കെ.എ അലി അക്ബർ, പി.എസ് മോഹനൻ (സിഐടിയു), സന്തോഷ് ബാബു (എഐടിയുസി)
ഏലിയാസ് കാരിപ്ര, സി.സി വിജു (ഐഎൻടിയുസി), എം.പി പ്രദീപ് കുമാർ, എ.ടി സജീവൻ (ബിഎംഎസ്‌), കെ.സുമലത (സേവാ ) എന്നിവർ സംസാരിച്ചു.