ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന സബ് ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് (ആണ്‍, പെണ്‍) ഡിസംബര്‍ 30, 31 തീയതികളില്‍ മമ്പാട് എ.യു.പി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു. 2006 ജനുവരി ഒന്നിന് ശേഷം ജനിച്ചവര്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ള ടീമുകള്‍ ഡിസംബര്‍ 27 നകം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണം. അപേക്ഷാ ഫോറം കൗണ്‍സില്‍ ഓഫീസില്‍ ലഭിക്കും. ഈ മത്സരത്തില്‍ നിന്നും സംസ്ഥാന ചാമ്പ്യന്‍ഷിപ്പിലേക്കുള്ള ജില്ലാ ടീമിനെ തിരഞ്ഞെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0491 2505100, 9497145438, 8891115334, pdsc2009@gmail.com. പ്രസ്തുത മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് ഗ്രേസ് മാര്‍ക്കിന് അര്‍ഹതയുണ്ടാകും.
