കൊണ്ടോട്ടി വാഴക്കാട് പഞ്ചായത്തിലെ രണ്ട് സ്‌കൂളുകള്‍ക്ക് കെട്ടിട നിര്‍മാണത്തിനായി 60 ലക്ഷം രൂപ അനുവദിച്ചു. പണിക്കരപ്പുറായ ജി.എല്‍.പി.സ്‌കൂള്‍, വെട്ടത്തൂര്‍ ജി.ല്‍.പി സ്‌കൂള്‍ എന്നീ സ്‌കൂളുകള്‍ക്കാണ് കെട്ടിടം നിര്‍മിക്കുന്നതിനായി 30 ലക്ഷം രൂപവീതം അനുവദിച്ചത്. സ്റ്റേറ്റ് പ്ലാന്‍ ഫണ്ടില്‍ നിന്നാണ് നിര്‍മാണ പ്രവൃത്തിക്കാവശ്യമായ പണം അനുവദിച്ചിട്ടുള്ളത്. പണിക്കരപ്പറായിലെയും വെട്ടത്തൂരിലെയും സര്‍ക്കാര്‍ എല്‍.പി സ്‌കൂളുകള്‍ക്ക് ഈ ഫണ്ട് ഉപയാഗിച്ച് മൂന്ന് ക്ലാസ് മുറികള്‍ വീതമാണ് നിര്‍മിക്കുന്നത്.