ജില്ലാ പഞ്ചായത്ത് – ഇ.ഗ്രാംസ്വരാജ് നിര്‍മാണ പ്രവര്‍ത്തികളുടെ ജിയോ ടാഗിംഗ് നടത്തുന്നതിനും ബില്ലുകള്‍ ഇ.ഗ്രാംസ്വരാജ് പോര്‍ട്ടലില്‍ തയ്യാറാക്കുവാനും ദിവസ വേതനാടിസ്ഥാനത്തില്‍ പ്രൊജക്ട് അസിസ്റ്റന്റുമാരായി നിയമിക്കുന്നു. ജില്ലയില്‍ നിന്നുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. ഉദ്യോഗാര്‍ഥികള്‍ സംസ്ഥാന സാങ്കേതിക പരീക്ഷ കണ്‍ട്രോളര്‍/ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമേഴ്‌സ്യല്‍ പ്രാക്ടീസ്(ഡിസിപി)/ഡിപ്ലാമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്‌മെന്റ് പാസായിരിക്കണം. അല്ലെങ്കില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസായിരിക്കണം. 2021 ജനുവരി ഒന്നിന് 18നും 30നും ഇടയില്‍ ജനിച്ചവരായിരിക്കണം അപേക്ഷകര്‍. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 27. അപേക്ഷകര്‍ക്കുള്ള ഇന്റര്‍വ്യൂ ഡിസംബര്‍ 29ന് രാവിലെ 10.30ന് നടക്കും. ഫോണ്‍: 9961775333.