പാലക്കാട് ജില്ലാ പഞ്ചായത്ത് ശ്രീകൃഷ്ണപുരം ഡിവിഷന്‍ അംഗമായി കെ. ശ്രീധരന്‍ മാസ്റ്റര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു. ഡിവിഷനിലെ അംഗം കെ.പ്രേംകുമാര്‍ ഒറ്റപ്പാലം എം.എല്‍.എ ആയി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. സത്യപ്രതിജ്ഞ ചടങ്ങലില്‍ കെ.പ്രേംകുമാര്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി കെ ചാമുണ്ണി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, പഞ്ചായത്ത് സെക്രട്ടറി എം. രാമന്‍കുട്ടി, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.