62 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (ഡിസംബർ 21) 86 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 3 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 83 പേർ
എന്നിവർ ഉൾപ്പെടും.
62 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 2740 പരിശോധന നടത്തിയതിലാണ് 62 പേർക്ക് രോഗം സ്ഥിരീകരിച്ചത്.3.13 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

*ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ*

പാലക്കാട് നഗരസഭ സ്വദേശികൾ 15 പേർ

ഒറ്റപ്പാലം സ്വദേശികൾ 7 പേർ

ഷൊർണ്ണൂർ സ്വദേശികൾ 5 പേർ

ചെർപ്പുളശ്ശേരി, മലമ്പുഴ, നാഗലശ്ശേരി, പട്ടാമ്പി, തിരുമിറ്റക്കോട് സ്വദേശികൾ 3 പേർ വീതം

ചിറ്റൂർ തത്തമംഗലം, കണ്ണാടി, കണ്ണമ്പ്ര,കൊല്ലങ്കോട്, കോട്ടായി,മാത്തൂർ, പുതുശ്ശേരി, തേങ്കുറിശ്ശി, വടവന്നൂർ,
വാണിയംകുളം,
സ്വദേശികൾ 2 വീതം

അലനല്ലൂർ, അമ്പലപ്പാറ, അയിലൂർ, എലവഞ്ചേരി, കാരാകുറുശ്ശി, കരിമ്പുഴ, കാവശ്ശേരി, കിഴക്കഞ്ചേരി, കോങ്ങാട്, കൊപ്പം, കോട്ടോപ്പാടം, ലക്കിടി പേരൂർ, മുണ്ടൂർ, മുതലമട, നെല്ലായ, നെന്മാറ, പല്ലശ്ശന, പറളി, പെരിങ്ങോട്ടുകുറിശ്ശി, പെരുമാട്ടി, പുതുപ്പരിയാരം, ഷോളയൂർ, ശ്രീകൃഷ്ണപുരം, തിരുവേഗപ്പുറ സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 760 ആയി.