കോണ്‍ഗ്രസിൻ്റെ വർക്കിംഗ് പ്രസിഡന്റും തൃക്കാക്കര എംഎല്‍എയുമായ ശ്രീ. പി ടി തോമസിന്‍റെ മരണത്തിൽ വ്യവസായ മന്ത്രി പി.രാജീവ് അനുശോചനം രേഖപ്പെടുത്തി. ദീർഘകാലത്തെ അടുപ്പം അദ്ദേഹവുമായി ഉണ്ടായിരുന്നു. മണ്ഡലത്തിലെയും മറ്റ് പൊതുവിഷയങ്ങളും പഠിച്ച് മികച്ച രീതിയിൽ സഭക്കകത്ത് ഇടപെടൽ നടത്താൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. അദ്ദേഹത്തിൻ്റെ വിയോഗത്തിൽ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും പി.രാജീവ് പറഞ്ഞു.
