കോതമംഗലം : കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ(കെ എസ് ഇ എസ് എ)നേതൃത്വത്തിൽ ജില്ലയിലെ എക്സൈസ് ഡിപ്പാർട്ട്മെൻ്റ് ജീവനക്കാരെയും കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തിയുള്ള ജൈവ പച്ചക്കറി കൃഷി “കരുതൽ – 2022” പദ്ധതിക്ക് തുടക്കമായി.പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കോതമംഗലത്ത് ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.കെ എസ് ഇ എസ് എ പ്രസിഡൻ്റ് പി ജി അനൂപ് അധ്യക്ഷത വഹിച്ചു.ഡെപ്യൂട്ടി എക്സൈസ് കമ്മീഷൻ അനിൽ കെ കെ വിത്തുകളുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു.കെ എസ് ഇ എസ് എ സംസ്ഥാന കമ്മിറ്റി അംഗം കെ കെ രമേശൻ മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജോസ് പ്രതാപ് ആശംസകളർപ്പിച്ച് സംസാരിച്ചു.കെ എസ് ഇ എസ് എ എറണാകുളം സെക്രട്ടറി എം ആർ രാജേഷ് സ്വാഗതവും ട്രഷറാർ ബിബിൻ ബോസ് കൃതജ്ഞതയും പറഞ്ഞു.