പുഴക്കൽ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള തോളൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ആട്ടോമാറ്റിക് ബയോകെമിക്കൽ അനലൈസറിന്റെ ഔപചാരിക ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി ജോസഫ് നിർവഹിച്ചു. ആരോഗ്യകേന്ദ്രത്തിൽ ഡയാലിസിസ് ആയി വരുന്ന പാവപ്പെട്ട രോഗികൾക്ക് സൗജന്യ പരിശോധന ഉറപ്പുവരുത്തുകയാണ് ലക്ഷ്യം

തൃശൂർ ജില്ലാ പഞ്ചായത്തിന്റെയും പുഴക്കൽ ബ്ലോക്ക് പഞ്ചായത്തിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. 5 ലക്ഷം രൂപ ജില്ലാ പഞ്ചായത്തിൽ നിന്നും 85000 രൂപ ബ്ലോക്ക് പഞ്ചായത്തിൽ നിന്നും അനുവദിച്ചിരുന്നു.

യോഗത്തിന് തോളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി വി ബിജു സ്വാഗതമാശംസിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജെസി സാജൻ, തോളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീകല കുഞ്ഞുണ്ണി, ബ്ലോക്ക് മെമ്പർമാരായ ആനി ജോസ്, ശിവരാമൻ വി എസ്, തോളൂർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷീന തോമസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
സാമൂഹികാരോഗ്യകേന്ദ്രം സൂപ്രണ്ട് ഡോ. മനോജ്‌ വർഗീസ് പദ്ധതി വിശദീകരണം നടത്തി.