സ്‌റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ബ്യൂട്ടി കെയര്‍ ആന്റ് മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. പന്ത്രണ്ടാം ക്ലാസ് ആണ് യോഗ്യത. വിദൂര വിദ്യാഭ്യാസ രീതിയില്‍ നടത്തുന്ന കോഴ്‌സിന്റെ കാലാവധി ഒരു വര്‍ഷമാണ്. സ്വയം പഠന സാമഗ്രികള്‍, സമ്പര്‍ക്ക ക്ലാസുകള്‍, പ്രാക്ടിക്കല്‍ ട്രെയിനിംഗ് എന്നിവ കോഴ്‌സിന്റെ ഭാഗമായി ലഭിക്കും. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് നാഷണല്‍ സ്‌കില്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍, സ്റ്റേറ്റ് റിസേഴ്‌സ് സെന്റര്‍ എന്നിവ സംയുക്തമായി നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്- www.srccc.in. ഫോണ്‍- 9633144858, 9633144868, 9447151615.