കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിനു കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി(NIELIT) പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കായി CHM ‘O’ ലെവല്‍ കോഴ്സ് ആരംഭിക്കുന്നു. പാളയത്തുള്ള നഗരസഭയുടെ ട്രെയ്നിംഗ് സെന്ററിലായിരിക്കും കോഴ്സ് നടത്തുക.
ഒരു വര്‍ഷമാണ് കാലാവധി. ആകെ സീറ്റ് 50. ജനുവരി ആദ്യവാരം ക്ലാസുകള്‍ ആരംഭിക്കും. 1000 രൂപ സ്റ്റൈപ്പന്റ് ലഭിക്കുന്നതാണ്. പത്താം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാവുന്നതാണെന്ന് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍- 0471-2336744, 2336980.