കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളുടെ പരിധിയില്‍ വരുന്നതും കേരള ഷോപ്‌സ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരം തൊഴില്‍ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള കടകളും വാണിജ്യ സ്ഥാപനങ്ങളും ഡിസംബര്‍ 31 നകം 2022 വര്‍ഷത്തേക്കുളള രജിസ്‌ട്രേഷന്‍ പുതുക്കണം. 1961 ലെ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുളള മുഴുവന്‍ മോട്ടോര്‍ വാഹന സ്ഥാപനങ്ങളും 31 നകം രജിസ്‌ട്രേഷന്‍ പുതുക്കണം. രജിസ്‌ട്രേഷന്‍ പുതുക്കാത്ത സ്ഥാപന ഉമടകള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ അറിയിച്ചു. www.lc.kerala.gov.in ലൂടെ ഓണ്‍ലൈനായ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ രജിസ്‌ട്രേഷനും പുതുക്കലും നടത്താം. ഫോണ്‍: 04994257850, 8547655762.