പ്രൊബേഷന്‍ പക്ഷാചാരണത്തിന്റെ ഭാഗമായി മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയല്‍ ഗവ. കോളേജില്‍ മഞ്ചേശ്വരം താലൂക്ക്തല പ്രൊബേഷന്‍ അവബോധപരിപാടി സംഘടിപ്പിച്ചു. കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഉണ്ണിക്കൃഷ്ണന്‍. കെ.ജി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പാള്‍ മുഹമ്മദ് അലി. കെ അധ്യക്ഷത വഹിച്ചു. ഡി.എല്‍.എസ്.എ സെക്ഷന്‍ ഓഫീസര്‍ കെ.ദിനേശ മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ പി. ബിജു. മോഡറേറ്ററായി. വൈസ് പ്രിന്‍സിപ്പാള്‍ അമിത എസ്, കോളേജ് എന്‍. എസ്. എസ്. പ്രോഗ്രാം ഓഫീസര്‍ ഡോ. ദിവ്യ എസ്, എന്നിവര്‍ സംസാരിച്ചു. ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ ബിജു.പി സ്വാഗതവും എന്‍.എസ്.എസ്. സെക്രട്ടറി ശരത് ക്‌ളീറ്റസ് നന്ദിയും പറഞ്ഞു. പ്രൊബേഷന്‍ പരിശീലകന്‍ മോഹന്‍ദാസ് വയലാംകുഴി, പ്രൊബേഷന്‍ അസിസ്റ്റന്റ് ബി. സലാവുദ്ദിന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു.

സാമൂഹ്യ നീതി വകുപ്പ് ജില്ലാ പ്രൊബേഷന്‍ ഓഫീസിന്റെയും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടേയും ബെറ്റര്‍ ലൈഫ് ഫൗണ്ടേഷന്റെയും മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയല്‍ ഗവ. കോളേജ്, നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റയും സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.