പട്ടികജാതി വികസന വകുപ്പിന്റെ വെള്ളച്ചാലിലെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ രാത്രികാല പഠനത്തിന് മേല്‍നോട്ടം വഹിക്കുന്നതിന് മേട്രന്‍-കം-റസിഡന്റ് ട്യൂട്ടര്‍മാരുടെ ഒഴിവുണ്ട്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ബിരുദവും ബി.എഡും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അഭിമുഖം ഡിസംബര്‍ 28 ന് രാവിലെ 11 ന് കാസര്‍കോട് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍. ജാതി സര്‍ട്ടിഫിക്കറ്റ്, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകണം. ഫോണ്‍: 04994 256162