ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കാടകം വനം സത്യാഗ്രഹാനുസ്മരണാര്‍ഥം ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട് ജില്ലയിലെ യു പി വിദ്യാര്‍ഥികള്‍ക്കായി ജനുവരി മൂന്നിന് രാവിലെ 11.30 ന് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. കാസര്‍കോട് സിവില്‍സ്‌റ്റേഷനിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നടക്കുന്ന മത്സരത്തില്‍ രണ്ട് പേര്‍ വീതമടങ്ങുന്ന സംഘത്തിന് പങ്കെടുക്കാം.
‘സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍’ എന്നതാണ് വിഷയം. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ prdcontest@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ പേരും ഫോണ്‍നമ്പറും സഹിതം മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. മത്സരാര്‍ഥികള്‍ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രമോ, ഏതെങ്കിലുമൊരു തിരിച്ചറിയല്‍ രേഖയോ സഹിതം ജനുവരി മൂന്നിന് രാവിലെ 10.30 ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 255145, 9496003201.