കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തിൽ നിശ്ചല ഛായാഗ്രാഹകർക്കായി കർലാട് ലേക്ക് റിസോർട്ടിൽ നടത്തിയ കാഴ്ചക്കപ്പുറം – സർഗ്ഗാത്മക ഫോട്ടോഗ്രാഫി ക്യാമ്പ് സമാപിച്ചു. അഞ്ച് ദിവസം നീണ്ടുനിന്ന ക്യാമ്പിൽ 12 ഫോട്ടോഗ്രാഫർമാർ പങ്കെടുത്തു. പ്രശസ്ത ഫോട്ടോഗ്രാഫർമാരായ ബാലൻ മാധവൻ, അനിൽ കുമാർ എന്നിവരാണ് ക്ലാസുകൾ നയിച്ചത്. ക്യാമ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി ഫോട്ടോഗ്രാഫർമാർ ജില്ലയിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് ദൃശ്യങ്ങൾ പകർത്തി. ഈ ചിത്രങ്ങൾ പിന്നീട് അക്കാദമി ആർട്ട് ഗ്യാലറിയിൽ പ്രദർശിപ്പിക്കുന്നതാണ്.
