ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം… തിരുപ്പിറവിയുടെ ആഹ്ലാദം പങ്കിട്ട് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ സഹപ്രവര്‍ത്തകര്‍ക്ക് ആശംസ നേര്‍ന്നു. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിലായിരുന്നു ക്രിസ്മസ്-പുതുവത്സര ആഘോഷം. സമ്മാനങ്ങളുമായി എത്തിയ സാന്റാക്ലോസ് അനുഗ്രഹം ചൊരിഞ്ഞു. ക്രിസ്മസ് ഗീതികള്‍ നിറഞ്ഞ അന്തരീക്ഷത്തില്‍ ജില്ലാ കലക്ടര്‍ ക്രിസ്മസ് കേക്ക് മുറിച്ചതോടെ ആഘോഷം ആവേശമായി. എ. ഡി. എം. എന്‍. സാജിതാ ബീഗത്തിന് കേക്ക് പങ്കിട്ട കലക്ടര്‍ ജീവനക്കാര്‍ക്കെല്ലാം ന•നിറഞ്ഞ പുതുവത്സരവും ആശംസിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു ആഘോഷം.
ഡെപ്യൂട്ടി കലക്ടര്‍മാരായ എഫ്. റോയി കുമാര്‍, ബീനറാണി, ജയശ്രീ, ഫിനാന്‍സ് ഓഫീസര്‍ ശ്രീജ, ലോ ഓഫീസര്‍ സോണി ഗോപിനാഥ്, സൂപ്രണ്ട് വിനോദ് കുമാര്‍, സ്റ്റാഫ് സെക്രട്ടറി ഷിഹാബുദീന്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.