പി.എം.കെ.വി.വൈ-എന്‍.എസ്.ഡി.സിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ‘Skilling out of school youth in school premises after school Hours’ പ്രോഗ്രാമില്‍ ഡൊമസ്റ്റിക് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസായ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 15 നും 29 നും മദ്ധ്യേ. കോഴ്‌സ് സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കേന്ദ്രീയ വിദ്യാലയ സിആര്‍പിഎഫ് പള്ളിപ്പുറം ഓഫീസുമായി ബന്ധപ്പെടാവുന്നതാണെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍-0471 2750425.
