പട്ടികവര്‍ഗ്ഗക്കാരായ യുവതീയുവാക്കളെ ഓഫീസ് മാനേജ്മെന്റ് ട്രെയിനികളായി തെരഞ്ഞെടുക്കുന്നതിനുള്ള പരീക്ഷ ഡിസംബര്‍ 28 ചൊവ്വാഴ്ച നടക്കും. പെരിങ്ങമല ഞാറനീലിയിലെ ഡോ.എ.വി.എന്‍ സി.ബി.എസ്.സി സ്കൂളില്‍ രാവിലെ 10 മണി മുതല്‍ 11.15 വരെയാണ് പരീക്ഷ. എസ്.എസ്.എല്‍.സി പാസായ 18 നും 35 നും ഇടയില്‍ പ്രായമുള്ള പട്ടികവര്‍ഗ്ഗക്കാരില്‍ നിന്നും പരിശീലനത്തിനായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് 10,000 രൂപ ഹോണറേറിയം ലഭിക്കും.
ആവശ്യമായ രേഖകള്‍ സഹിതം യഥാസമയം അപേക്ഷിച്ചവര്‍ക്ക് മാത്രമാണ് പരീക്ഷയില്‍ പങ്കെടുക്കാന്‍ അര്‍ഹതയുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഐ.റ്റി.ഡി.പിയുടെ വിതുര, കാട്ടാക്കട, വാമനപുരം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളെ സമീപിക്കാമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.