മൂന്നു ദിവസത്തെ കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഡല്‍ഹിയിലേക്ക് മടങ്ങി. വെള്ളിയാഴ്ച രാവിലെ രാജ്ഭവനില്‍ നിന്ന് തിരുവനന്തപുരം എയര്‍ഫോഴ്സ് ടെക്നിക്കല്‍ ഏരിയയില്‍ എത്തിയ അദ്ദേഹം പ്രത്യേക വിമാനത്തിലാണ് മടങ്ങിയത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍, മേയര്‍ ആര്യാ രാജേന്ദ്രന്‍, ചീഫ് സെക്രട്ടറി വി.പി. ജോയി, സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് എന്നിവര്‍ ചേര്‍ന്ന് യാത്രയയപ്പ് നല്‍കി.