ആറ്റിങ്ങൽ സർക്കാർ കോളേജിൽ അറബിക് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക നിയമനത്തിനായി ഡിസംബർ 29ന് രാവിലെ 11ന് ഓൺലൈൻ അഭിമുഖം നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം മേഖലാ ഓഫീസിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ കോളേജ് വെബ്‌സൈറ്റിൽ (https://www.gcatl.ac.in/) കൊടുത്തിട്ടുള്ള ഗസ്റ്റ് ലക്ചറർമാരുടെ അപേക്ഷാ ലിങ്ക് മുഖേന ഡിസംബർ 27 രാത്രി 12 മണിക്കു മുൻപ് ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾ കോളേജ് വെബ്‌സൈറ്റിൽ ലഭിക്കും.