2021-2022 അദ്ധ്യയന വർഷത്തെ എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, എസ്.എസ്.എൽ.സി. (എച്ച്.ഐ), ടി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ), എ.എച്ച്.എസ്.എൽ.സി പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.  പരീക്ഷകൾ 2022 മാർച്ച് 31ന് ആരംഭിച്ച് ഏപ്രിൽ 29ന് അവസാനിക്കും.  പരീക്ഷാഫീസ് പിഴകൂടാതെ ജനുവരി മൂന്നു മുതൽ 13 വരെയും പിഴയോടുകൂടി ജനുവരി 14 മുതൽ 19 വരെയും പരീക്ഷാകേന്ദ്രങ്ങളിൽ സ്വീകരിക്കും.  പരീക്ഷാവിജ്ഞാപനം https://pareekshabhavan.kerala.gov.in ൽ ലഭ്യമാണ്.