ഉരുട്ടിക്കൊലയ്ക്കിരയായ ഉദയകുമാറിന്റെ അമ്മ പ്രഭാവതിഅമ്മ മുഖ്യമന്ത്രി പിണറായി വിജയനെ സെക്രട്ടേറിയറ്റിലെ ഓഫീസിലെത്തി കണ്ടു. കോടതി വിധി വന്ന പശ്ചാത്തലത്തിലായിരുന്നു സന്ദർശനം. എല്ലാ പിന്തുണയും തുടർന്നും ഈ അമ്മയ്ക്കുണ്ടാവുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി.
പാർട്ടി സെക്രട്ടറിയായിരിക്കുമ്പോഴും മുഖ്യമന്ത്രിയായിരിക്കുമ്പോഴും കേസുമായി ബന്ധപ്പെട്ട് നൽകിയ സഹായത്തിന് അവർ മുഖ്യമന്ത്രിയെ നന്ദി അറിയിച്ചു.