ആലപ്പുഴ, കോട്ടയം ജില്ലകൾ വെള്ളപ്പൊക്ക ബാധിത ജില്ലകളായി പ്രഖ്യാപിക്കാൻ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി തീരുമാനിച്ചു. വെള്ളപ്പൊക്ക ബാധിതമായി വിജ്ഞാപനം ചെയ്യപ്പെടുന്ന ജില്ലകളിലെ കർഷകർക്ക് വിള ഇൻഷൂറൻസ് ലഭിക്കാൻ അർഹതയുണ്ട്.

വെള്ളപ്പൊക്കക്കെടുതി നേരിടാൻ ആലപ്പുഴ ജില്ലക്ക് 2.44 കോടി രൂപ അതോറിറ്റി സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് യോഗം അനുവദിച്ചു. ഇതിൽ 1.69 കോടി രൂപ ബണ്ടുകൾ പുനർനിർമ്മിക്കാനും വെള്ളക്കെട്ട് ഒഴിവാക്കാനുമാണ്. പാടശേഖര സമിതികളെ ഈ പ്രവൃത്തിക്ക് ചുമതലപ്പെടുത്താനും അതോറിറ്റി തീരുമാനിച്ചു.

കോട്ടയം, ആലപ്പുഴ ജില്ലകളിലൂടെ കടന്നുപോകുന്ന എ.സി. റോഡിന്റെ അറ്റകുറ്റപ്പണിക്ക് 35 ലക്ഷം രൂപ അതോറിറ്റി അനുവദിച്ചു.