സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ബി.പി.എല്‍ വിഭാഗത്തില്‍പെട്ട 60 വയസ്സിനു മുകളില്‍ പ്രായമുള്ള വയോജനങ്ങള്‍ക്ക് രക്തത്തിലെ ഗ്ലൂക്കോസ് അളവ് നിര്‍ണയിക്കുന്ന ഗ്ലൂക്കോമീറ്റര്‍ സൗജന്യമായി വിതരണം ചെയ്യുന്ന വയോമധുരം പദ്ധതിയിലേക്ക് അപേക്ഷിക്കാം. അര്‍ഹരായവര്‍ പ്രായം തെളിയിക്കുന്ന രേഖ, പ്രമേഹരോഗ അവസ്ഥ തെളിയിക്കുന്ന സര്‍ക്കാര്‍/ എന്‍.ആര്‍.എച്ച്.എം ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ബി.പി.എല്‍/ മുന്‍ഗണനാ റേഷന്‍ കാര്‍ഡ് പകര്‍പ്പ് എന്നിവ അപേക്ഷയോടൊപ്പം ജനുവരി 10 നകം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ലഭ്യമാക്കണം. അപേക്ഷ ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ലഭിക്കും. മുന്‍വര്‍ഷങ്ങള്‍ പദ്ധതിയിലൂടെ ഗ്ലൂക്കോമീറ്റര്‍ ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. ഫോണ്‍: 0491 2505791.