കുഴല്‍മന്ദം ഗവ. പ്രീ-എക്‌സാമിനേഷന്‍ ട്രെയിനിങ് സെന്ററില്‍ ഡാറ്റാ എന്‍ട്രി, ഡി.ടി.പി കമ്പ്യൂട്ടര്‍ കോഴ്‌സുകളുടെ പരിശീലനത്തിന് മാസ്റ്റര്‍ ട്രെയിനറെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും പി.ജി.ഡി.സി.എ.യുമാണ് യോഗ്യത. കൂടാതെ വേര്‍ഡ് പ്രോസസിംഗ്, എം.എസ് വേര്‍ഡ്, സ്‌പ്രെഡ് ഷീറ്റ് പാക്കേജ്, ഡി.ടി.പി, ഇന്‍ഡിസൈന്‍, ഐ.എസ്.എം എന്നിവയില്‍ പരിജ്ഞാനമുള്ളവരും അംഗീകൃത സര്‍ട്ടിഫിക്കറ്റുകള്‍ ഉള്ളവരുമാകണം. കമ്പ്യൂട്ടര്‍ കോഴ്‌സ് പരിശീലനത്തില്‍ മുന്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, ജാതി, മുന്‍പരിചയം തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം ജനുവരി ആറിന് വൈകിട്ട് അഞ്ചിനകം അപേക്ഷകള്‍ നല്‍കണം. എസ്.സി/ എസ്.ടി വിഭാഗക്കാര്‍ക്ക് മുന്‍ഗണന ലഭിക്കും. ഫോണ്‍: 04922 273777.