കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിങ് ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ വയര്‍മാന്‍ പരീക്ഷയില്‍(2020) എഴുത്തുപരീക്ഷയും പ്രായോഗിക പരീക്ഷയും പാസായിട്ടുള്ള ഏറനാട്, പെരിന്തല്‍മണ്ണ, നിലമ്പൂര്‍, കൊണ്ടോട്ടി താലൂക്കില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള ഏകദിന പ്രായോഗിക പരിശീലന ക്ലാസ് ജനുവരി രണ്ടിന് രാവിലെ 9.30 മുതല്‍ മലപ്പുറം മേല്‍മുറി മഅദിന്‍ പബ്ലിക് സ്‌കൂളില്‍ നടക്കും. പങ്കെടുക്കുന്നവര്‍ എഴുത്തുപരീക്ഷയുടെയും പ്രായോഗിക പരീക്ഷയുടെയും അസല്‍ ഹാള്‍ടിക്കറ്റുമായി രാവിലെ ഒന്‍പതിന് ട്രെയിനിങ് സെന്ററില്‍ എത്തണം. ഡിസംബര്‍ 30ന് ക്ലാസില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്കും ഈ ക്ലാസില്‍ പങ്കെടുക്കാന്‍ അവസരം ഉണ്ടായിരിക്കുമെന്ന് ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ഫോണ്‍: 0483 2950003.